Quantcast

റെയിൽവേയിൽ അവസരം; 5901 അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൽ 4116 ഒഴിവ്; സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 ഒഴിവ്

MediaOne Logo

Web Desk

  • Published:

    26 Nov 2025 8:34 AM IST

റെയിൽവേയിൽ അവസരം; 5901 അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
X

ഡൽഹി: ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡിവിഷൻ/വർക്ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 4116 ഒഴിവ്. നവംബർ 25 മുതൽ ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക് ഡീസൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്ട്രോ ണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ), ട്രിമ്മർ, മെഷിനിസ്റ്റ്, വെൽഡർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ ആൻ ഡ് എയർകണ്ടിഷനിങ്, വയർമാൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), പെയിന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പാ ഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ്.

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. പ്രായം: 15-24. അർഹർക്ക് ഇളവുണ്ട്. സ്റ്റൈപെൻഡ്: ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്: 100. ഓൺലൈനായി ഫീസ് അട യ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീ കൾ എന്നിവർക്കു ഫീസില്ല.www.rrcnr.org

കായികതാരങ്ങൾക്ക് 21 ഒഴിവ്

നോർത്തേൺ റെയിൽവേക്കു കീഴിൽ കായികതാരങ്ങൾക്ക് 21 ഒഴിവ്. ബോക്സിങ്, അത്ലറ്റിക്സ്, ബാഡ്മിന്റൻ, ആർച്ചറി, ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, കബ ഡി, ഹോക്കി, ഖോ ഖോ, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, ടേബിൾ ടെന്നിസ് എന്നീ കായിക ഇനങ്ങളിലാണ് അവസരം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു ജയം/ബിരുദം. പ്രായം: 18-25. സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദ വിവരങ്ങൾക്കും വെബ്സൈറ്റ് കാണുക. www.rrenr.org

സൗത്ത് ഈസ്റ്റേൺ റെയിൽവേ: 1785 ഒഴിവ്

യോഗ്യത: ഐടിഐ അവസാന തീയതി ഡിസംബർ 17 www.rrcser.co.in

കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഈ സ്റ്റേൺ റെയിൽവേയുടെ വർക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1,785 ഒഴിവ്. ഡിസംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനി ക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), റഫിജറേറ്റർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/കയ്ൻ ഓപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെ യിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവി ടി/എസ്സിവിടി).

പ്രായം: 15-24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഫീസ്: 100. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. www.rrcser.co.in

TAGS :

Next Story