ബിഹാര്‍ വോട്ടര്‍പട്ടിക തീവ്രപരിശോധന: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും
65 ലക്ഷം വോട്ടര്‍ മാരെ നീക്കം ചെയ്തതായാണ് പ്രതിപക്ഷ ആരോപണം

ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധിക്കും. 65 ലക്ഷം വോട്ടര്‍ മാരെ നീക്കം ചെയ്തതായാണ് പ്രതിപക്ഷ ആരോപണം. പാര്‍ലമെന്റ് കവാടത്തിലും പ്രതിപക്ഷം ധര്‍ണ്ണ നടത്തും.
ഇന്‍ഡ്യാ സംഖ്യത്തെ ഒരുമിച്ച് നിര്‍ത്തുന്ന പ്രധാന വിഷയമായി ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം കടക്കുകയാണ്. ഇത് കേവലം ബിഹാറിലെ മാത്രം പ്രശ്‌നമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഹകരണത്തോടെ ബിജെപി നടത്തുന്ന അടിമറിയാണ് എന്നതാണ് ഇപ്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.
ഇന്‍ഡ്യാ സംഖ്യത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി പൂര്‍ണമായി വിട്ടുപോയി എന്ന് പറഞ്ഞെങ്കിലും ആംആദ്മി പാര്‍ട്ടിയും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യാ സംഖ്യത്തിന്റെ യോഗത്തില്‍ ടിഎംസി അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല, എന്നാല്‍ അവരും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ ഈ പ്രതിഷേധത്തെ ഒരുമിച്ച് നിര്‍ത്താനുള്ള കൂട്ടായ്മയായിട്ടാണ് ഇന്‍ഡ്യാ സംഖ്യം കാണുന്നത്.
വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുകയും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പ്രധാന അജണ്ട. അതിനാല്‍ ആ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കുക.
ഏഴാം തിയ്യതി രാത്രി രാഹുല്‍ഗാന്ധി ഇന്‍ഡ്യാ സംഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഉപരാഷ്ട്പതി തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചചെയ്യും.നേരത്തെ പ്രതിപക്ഷത്തിന്റെ ആവശ്യകത പരിഗണിച്ച് ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിരുന്നു.
Adjust Story Font
16

