കോൺഗ്രസ് എംഎൽഎ നഞ്ചെ ഗൗഡയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ഉത്തരവിന് സ്റ്റേ
കർണാടക ഹൈകോടതി വിധി സുപ്രിം കോടതിയാണ് സ്റ്റേ ചെയ്തത്

ബംഗളൂരു: കോലാർ ജില്ലയിലെ മാലൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗം കെ.വൈ. നഞ്ചെഗൗഡയുടെ 2023ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കർണാടക ഹൈകോടതിയുടെ ഉത്തരവ് സുപ്രിം കോടതി ചൊവ്വാഴ്ച താൽക്കാലികമായി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് മണ്ഡലത്തിലെ വോട്ടുകൾ വീണ്ടും എണ്ണാനും ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) നിർദേശിച്ചു. വീണ്ടും എണ്ണലിന്റെ ഫലം സുപ്രിം കോടതി അനുമതിയില്ലാതെ പരസ്യപ്പെടുത്താൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Next Story
Adjust Story Font
16

