Quantcast

കേന്ദ്രം വേട്ടയാടുകയാണെന്ന് മാധ്യമ പ്രവർത്തകരുടെ സംഘടനകൾ

എന്‍.എ.ജെ, ഡി.യു.ജെ , കെ.യു.ഡബ്ല്യു.ജെ എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-10-03 11:01:21.0

Published:

3 Oct 2023 9:44 AM GMT

കേന്ദ്രം വേട്ടയാടുകയാണെന്ന് മാധ്യമ പ്രവർത്തകരുടെ സംഘടനകൾ
X

ന്യൂഡല്‍ഹി: ഡൽഹിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയെന്ന് മാധ്യമ പ്രവർത്തകരുടെ സംഘടനകൾ. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുകയാണെന്ന് സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. എന്‍.എ.ജെ, ഡി.യു.ജെ , കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന നടത്തിയത്.

അതേ സമയം മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡ് അവസാനിച്ചു. ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യുസ് പോർട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകരെ ഡൽഹി പോലീസ് ചോദ്യം ചെയ്യുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഒദ്യോഗിക വസതിയിലടക്കം റെയ്ഡ് നടത്തിയിരുന്നു.

ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

ഇന്ന് രാവിലെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്.


TAGS :

Next Story