ജമ്മുകശ്മീർ ഭീകരാക്രമണം; അവകാശവാദവുമായി ദി റസിസ്റ്റന്റ് ഫ്രണ്ട്, ഭീകരരെത്തിയത് സൈനിക വേഷത്തിൽ
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം

പഹല്‍ഗാം: ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്
2023 ജനുവരിയിൽ, ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 27ലധികം പേരുടെ മരണങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള വ്യക്തമാക്കുന്നത്.
പ്രാദേശിക വാസികളെയും കച്ചവടക്കാരേയും ഒഴിവാക്കി വിനോദസഞ്ചാരികളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. മിനി സ്വിറ്റ്സർലാൻ്റ് എന്നറിയപ്പെടുന്ന ബൈസരൻ വാലിയിലാണ് ആക്രമണം. കുതിരപ്പുറത്തും നടന്നും മാത്രം കയറാവുന്ന ഭാഗമാണിത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.
അതേസമയം അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലേക്ക് തിരിച്ചു.
Adjust Story Font
16

