Quantcast

പഹൽ​ഗാം ഭീകരാക്രമണം; എൻഐഎ ഉടൻ കുറ്റപത്രം സമർപ്പിക്കും

കുറ്റപത്രം സമർപ്പിക്കാൻ 45 ദിവസത്തെ സാവകാശം ജമ്മുകശ്മീർ കോടതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Oct 2025 12:34 PM IST

പഹൽ​ഗാം ഭീകരാക്രമണം; എൻഐഎ ഉടൻ കുറ്റപത്രം സമർപ്പിക്കും
X

Photo: Special arrangement

ന്യൂഡൽ​ഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം എൻഐഎ ഉടൻ കുറ്റപത്രം സമർപ്പിക്കും. ലഷ്കറെ ത്വയ്ബെ ഭീകരർക്കെതിരെയും ഇവരെ സഹായിച്ച രണ്ട് പ്രാദേശിക ഭീകരർക്ക് എതിരെയുമാണ് കുറ്റപത്രം നൽകുക. സെപ്റ്റംബർ 18ന് കുറ്റപത്രം സമർപ്പിക്കാൻ 45 ദിവസത്തെ സാവകാശം ജമ്മുകശ്മീർ കോടതി നൽകിയിരുന്നു.

പഹൽ​ഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തിരുന്ന മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ചിരുന്നു. ഇവർക്ക് സഹായം നൽകിയ രണ്ട് പ്രാദേശിക ഭീകരെ പിടികൂടുകയും ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കൃത്യമായ അന്വേഷണം നടത്തിക്കൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നതിനായി 45 ദിവസത്തെ സാവകാശം ജമ്മുകശ്മീർ കോടതി നൽകിയിരുന്നു. ലഷ്കറെ ത്വയ്ബെയ്ക്ക് ഭീകരാക്രമണത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.

2025 ഏപ്രിൽ 22ന് ഇന്ത്യയിലെ ജമ്മു കാശ്മീരിലെ പഹൽ​ഗാമിന് സമീപം സായുധരായ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. പഹൽഗാം അന്വേഷണത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികൾ, കോവർകഴുത ഉടമകൾ, പോണി ഉടമകൾ, ഫോട്ടോഗ്രാഫർമാർ, ജീവനക്കാർ, കടകളിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ ആയിരത്തിലധികം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു.




TAGS :

Next Story