പഹൽഗാം ഭീകരാക്രമണം; സ്ഥലത്തുനിന്ന് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി, ഭീകരർക്കായി തിരച്ചിൽ തുടരുന്നു
മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്ന സ്ഥലത്ത് ഭീകരർക്കായി തിരച്ചിൽ തുടരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായി സ്നിഫർ നായകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് പുറത്ത് വരുന്ന വിവരം.മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിൽ നിന്നും മടങ്ങിയെത്തി. ഉടൻ അടിയന്തര മന്ത്രിസഭായോഗം ചേരും. പ്രധാനമന്ത്രി പഹൽഗാം സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി 15 പേരാണ് ചികിത്സയിലുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഭീകരാക്രമണം നടന്ന സ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും അമിത് ഷാ ഇന്ന് സന്ദർശിച്ചേക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Adjust Story Font
16

