Quantcast

പഹല്‍ഗാം ഭീകരാക്രമണം: ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാം മേഖലയില്‍ നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-04-23 16:52:42.0

Published:

23 April 2025 10:21 PM IST

പഹല്‍ഗാം ഭീകരാക്രമണം: ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു
X

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പൊലിസ്. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക.

ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്), ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദമുന്നയിച്ചിരുന്നു.

ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന നാല് ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രത്തിന് പിന്നാലെയാണ് സുരക്ഷാ സേന ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാം മേഖലയില്‍ നടക്കുന്നത്. കൂടുതല്‍ മേഖലയില്‍ തിരച്ചില്‍ നടത്തുമെന്നും സുരക്ഷാസേന അറിയിച്ചു.പ്രദേശത്തെ ഹോട്ടലുകളും സിസിടിവികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.

TAGS :

Next Story