Quantcast

രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 'ഏതറ്റം വരെയും പോകും ഈ നഴ്‌സ്':വീഡിയോ

'ബുള്ളറ്റ് ബണ്ടിക്ക്.' എന്ന തെലുങ്ക് ആൽബത്തിന്റെ വരികളിട്ട് നഴ്‌സ് ഡാൻസ് സ്റ്റെപ്പ് വയ്ക്കുകയും അതിനോടൊപ്പം തന്നെ കിടക്കയിൽ കിടക്കുന്ന രോഗിയെ കൈകൾ അനക്കി സ്റ്റെപ് ചെയ്യാനും നഴ്‌സ് പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    24 Jan 2022 1:40 PM GMT

രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകും ഈ നഴ്‌സ്:വീഡിയോ
X

രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഡോക്ടർമാരും നഴ്‌സുമാരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.പക്ഷാഘാതം പിടിപ്പെട്ട രോഗിയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ വ്യായാമത്തിന് ഏറെ പ്രാധാന്യമുണ്ട്. രോഗം ഏതു ഭാഗത്തെയാണോ തളർത്തുന്നത് ആ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്ത് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാറുണ്ട്.

പക്ഷാഘാതം പിടിപ്പെട്ട തന്റെ രോഗിക്ക് എക്‌സർസൈസിനൊപ്പം തന്നെ നിറയെ പോസിറ്റിവിറ്റിയും പകർന്നു നൽകുന്ന ഒരു നഴ്‌സിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.'ബുള്ളറ്റ് ബണ്ടിക്ക്.' എന്ന തെലുങ്ക് ആൽബത്തിന്റെ വരികളിട്ട് നഴ്‌സ് ഡാൻസ് സ്റ്റെപ്പ് വയ്ക്കുകയും അതിനോടൊപ്പം തന്നെ കിടക്കയിൽ കിടക്കുന്ന രോഗിയെ കൈകൾ അനക്കി സ്റ്റെപ് ചെയ്യാനും നഴ്‌സ് പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു.

കൈകൾ എടുത്ത് നഴ്‌സിനൊപ്പം സ്റ്റെപിടുന്ന രോഗിയെയും വിഡിയോയിൽ കാണാം.

TAGS :

Next Story