Quantcast

മലയാളിയായ പരമേശ്വരൻ അയ്യർ നീതി ആയോഗിന്റെ പുതിയ സിഇഒ

ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളിൽ നൂതനാശയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ള അയ്യർ 1998 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയിൽ മുതിർന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    25 Jun 2022 2:03 AM GMT

മലയാളിയായ പരമേശ്വരൻ അയ്യർ നീതി ആയോഗിന്റെ പുതിയ സിഇഒ
X

ന്യൂഡൽഹി: കോഴിക്കോട് കുടുംബവേരുകളുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യർ നീതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിതനായി. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1981 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഓഫീസറാണ് പരമേശ്വരൻ അയ്യർ.

2009-ൽ സർവീസിൽനിന്ന് സ്വയം വിരമിച്ച പരമേശ്വരൻ അയ്യരെ 2016-ൽ കേന്ദ്രസർക്കാർ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടപ്പാക്കിയത്.

ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളിൽ നൂതനാശയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ള അയ്യർ 1998 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയിൽ മുതിർന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ച് ലോകബാങ്കിൽ പ്രവർത്തിക്കാനായി അമേരിക്കയിൽ പോയി. നിലവിൽ അവിടെയാണ് പ്രവർത്തനം. കോഴിക്കോടാണ് കുടുംബവേരുകളെങ്കിലും ശ്രീനഗറിലാണ് പരമേശ്വരൻ ജനിച്ചത്. ഡൂൺ സ്‌കൂളിലും ഡൽഹിയിലെ സെയ്ന്റ് സ്റ്റീഫൻസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം.

TAGS :

Next Story