Quantcast

ട്രെയിൻ നിര്‍ത്തിയിടുന്നത് രണ്ട് മിനിറ്റ് മാത്രം; ജോലിക്കാരിയായ മകൾക്കുള്ള ഭക്ഷണവുമായി ഓടിയെത്തുന്ന പിതാവ്, കണ്ണ് നിറച്ചൊരു സ്നേഹക്കാഴ്ച

രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പ് അനുവദിച്ച് ട്രെയിനിനായി ഭക്ഷണപ്പൊതിയുമായി കാത്തിരിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

MediaOne Logo

Web Desk

  • Updated:

    2025-12-12 04:33:04.0

Published:

12 Dec 2025 9:36 AM IST

ട്രെയിൻ നിര്‍ത്തിയിടുന്നത് രണ്ട് മിനിറ്റ് മാത്രം; ജോലിക്കാരിയായ മകൾക്കുള്ള ഭക്ഷണവുമായി ഓടിയെത്തുന്ന പിതാവ്, കണ്ണ് നിറച്ചൊരു സ്നേഹക്കാഴ്ച
X

ന്യൂഡൽഹി: കാലപ്പഴക്കം എത്രതന്നെ എത്തിനോക്കിയാലും ഒരിക്കലും വറ്റാത്ത കിണറ് പോലെയാണ് മക്കളോടുള്ള മാതാപിതാക്കളുടെ വാത്സല്യപ്രകടനങ്ങള്‍. സ്വന്തം ചിറകുകളില്‍ പറക്കാനുള്ള പ്രാപ്തിയെത്തിയാലും മാതാപിതാക്കളുടെ കരുതലിന്റെ സ്പര്‍ശങ്ങള്‍ മക്കളുടെ ചുറ്റുവട്ടത്ത് തന്നെയുണ്ടാകും.

ഇത്തരത്തില്‍, മകളോടുള്ള ഉദാത്തമായ സ്‌നേഹത്തിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു പിതാവ്. ഡല്‍ഹിയില്‍ നിന്ന് ഉദ്ദയ്പൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്ന മകള്‍ക്കുള്ള ഭക്ഷണവുമായി രണ്ട് മിനിറ്റ് ഇടവേളയില്‍ ഓടിയെത്തിയ പിതാവിന്റെയും മകളുടെയും ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

അര്‍ധരാത്രിയില്‍ തനിക്കുള്ള ഭക്ഷണവുമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് തിരിച്ച പിതാവിനെ പ്രതീക്ഷിച്ചിരിക്കുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. തനിക്കുള്ള ഭക്ഷണവുമായി അച്ഛന്‍ വരുമെന്ന് വീഡിയോയില്‍ കുട്ടി പറയുന്നുമുണ്ട്. 'മാതാപിതാക്കള്‍ക്ക് മാത്രമേ ഇത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടിരിക്കാനാകുകയുള്ളൂ.' കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത് ഇങ്ങനെ.

പെണ്‍കുട്ടി സ്റ്റേഷനിലെത്തുന്നതും കാത്ത് ഭക്ഷണപ്പൊതികളുമായി ഉറക്കമൊഴിച്ചിരിക്കുന്ന പിതാവിനെ ദൃശ്യങ്ങളില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ മാത്രമേ ട്രെയിന്‍ ആ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയുള്ളൂ. ഭക്ഷണത്തിനായി ട്രെയിനിലെ സംവിധാനങ്ങള്‍ ആശ്രയിക്കാമെന്നിരിക്കെ രണ്ട് മിനിറ്റ് ഇടവേളയായിരുന്നിട്ടും ഓടിയെത്തിയ പിതാവ് മക്കളോടുള്ള മാതാപിതാക്കളുടെ നിസ്തുല സ്‌നേഹത്തിന്റെ ഉദാഹരണമാണെന്നാണ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.

സമാനമായ രീതിയില്‍ മകളും പിതാവും തമ്മിലുള്ള റെയില്‍വേ സ്റ്റേഷനിലെ സ്‌നേഹപ്രകടനങ്ങളുടെ ദൃശ്യങ്ങളില്‍ മുന്‍പും വൈറലായിരുന്നു.

TAGS :

Next Story