Quantcast

'ആൺകുട്ടികളോട് സംസാരിക്കുന്നു'; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി

പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല

MediaOne Logo

Web Desk

  • Published:

    5 Sept 2022 7:52 AM IST

ആൺകുട്ടികളോട് സംസാരിക്കുന്നു; അഞ്ചാം ക്ലാസുകാരിയെ  മാതാപിതാക്കൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി
X

മീററ്റ്: സ്‌കൂളിലെ ആൺകുട്ടികളോട് സംസാരിച്ചതിന് അഞ്ചാംക്ലാസുകാരിയായ മകളെ കനാലിലേക്ക് തള്ളിയിട്ട് മാതാപിതാക്കൾ. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.മീററ്റ് സ്വദേശികളായ ബബ്ലൂവും ഭാര്യ റൂബിയും സെപ്റ്റംബർ ഒന്നിനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നൽകിയ അന്വേഷണത്തിന് മകളെ ഇരുവരും ചേർന്ന് കനാലിലേക്ക് തള്ളിയിട്ടതാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ

ദമ്പതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നിരവധി ആൺകുട്ടികളുമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിൽ പ്രകോപിതരായി മകളെ അവളെ കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ദമ്പതികളുടെ കുറ്റസമ്മതം.

കുറ്റം സമ്മതിച്ചതോടെ ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.മാതാപിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുമാർ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story