ആർഎസ്എസ് മന്ദിരത്തിന് പാർക്കിങ്; 1400 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റി
ഡൽഹിയിലെ ജണ്ഡേവാലയിലാണ് ആർഎസ്എസ് മന്ദിരത്തിന്റെ പാർക്കിങ്ങിനായി 1400 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയത്

ന്യൂഡൽഹി: ഡൽഹിയിലെ ജണ്ഡേവാലയിൽ ആർഎസ്എസ് മന്ദിരത്തിന്റെ പാർക്കിങ്ങിനായി 1400 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബിജെപി സർക്കാർ ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷനാണ് ക്ഷേത്രം പൊളിച്ചത്. പ്രതിഷേധവുമായെത്തിയ പ്രദേശവാസികൾ ക്ഷേത്രം പൊളിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വാർത്ത പുറത്തറിയുന്നത്. 'ആർഎസ്‌എസിന് കോടിക്കണക്കിന് വിലമതിക്കുന്ന കെട്ടിടം ഉണ്ടായിരിക്കാം, പക്ഷേ അവർക്ക് പാർക്കിംഗ് ആവശ്യമുള്ളപ്പോൾ സമീപത്തുള്ള ഏകദേശം 1500 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുമാറ്റുന്നു!' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) ജണ്ഡേവാലയിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങൾ കയ്യേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി പൊളിച്ചുനീക്കിയത്. ഏകദേശം 45 ദിവസം മുമ്പ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിച്ചതെന്നും താമസക്കാർ നേരത്തെ നൽകിയ നിർദേശങ്ങൾ പാലിച്ചില്ലെന്നും കോർപറേഷൻ അധികാരികൾ പറഞ്ഞതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷനിലുടനീളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
ફક્ત પાર્કિંગ માટે 1400 વર્ષ જૂનું મંદિર તોડી પાડ્યું.
— Nikunj Joshi 🇮🇳 (@Nikunjjoshi_) December 1, 2025
ડબલ એન્જીન સરકાર માં મંદિરો પણ સુરક્ષિત નથી.
ધર્મના ઠેકેદારો કયા ગયા? pic.twitter.com/1oC1dwartT
അതേസമയം, പൊളിക്കുന്നതിന് മുൻപ് തങ്ങൾക്ക് മതിയായ അറിയിപ്പ് നൽകിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടങ്ങൾ 'അപകടകരമായ സ്ഥലത്താണ്' സ്ഥിതി ചെയ്യുന്നതെന്നും മിക്ക താമസക്കാരും നേരത്തെ തന്നെ സ്ഥലം മാറിപ്പോയെന്നും ഒഴിഞ്ഞുപോകേണ്ടിയിരുന്ന ചുരുക്കം ചില താമസക്കാർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്നും ഒരു ഡൽഹി കോർപറേഷൻ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഡൽഹി വികസന അതോറിറ്റിയുമായി സംയുക്തമായി നടത്തിയ ഈ നീക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും അതിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

