Quantcast

ശ്രീരാമനെയും കൃഷ്ണനെയും ബഹുമാനിക്കാൻ പാർലമെന്റ് നിയമം പാസാക്കണം: അലഹബാദ് ഹൈക്കോടതി

"അടുത്തിടെ രാമനിൽ വിശ്വസിക്കുന്നവർക്ക് അനുകൂലമായ വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്"

MediaOne Logo

Web Desk

  • Published:

    9 Oct 2021 5:34 PM GMT

ശ്രീരാമനെയും കൃഷ്ണനെയും ബഹുമാനിക്കാൻ പാർലമെന്റ് നിയമം പാസാക്കണം: അലഹബാദ് ഹൈക്കോടതി
X

ലഖ്‌നൗ: ശ്രീരാമനും കൃഷ്ണനും ഭഗവദ് ഗീതയും സ്‌കൂളുകളിൽ നിർബന്ധിത പാഠ്യവിഷയങ്ങളാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. രാമനെയും കൃഷ്ണനെയും ആദരിക്കാൻ പാർലമെന്റ് പ്രത്യേക നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രാമനും കൃഷ്ണനുമെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ജസ്റ്റിസ് ശേഖർ യാദവിന്റേതാണ് പരാമർശങ്ങൾ. കേസിൽ അറസ്റ്റിലായ സൂര്യപ്രകാശ് എന്നയാളാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിയമ മാധ്യമമായ ലൈവ് ലോയാണ് പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

'ഇന്ത്യൻ ഭരണഘടന പൗരന് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ അവിശ്വാസിയാകുന്ന ഒരാൾ മതത്തിനും ധാർമികതയ്ക്കും വ്യക്തി അവകാശങ്ങൾക്കും എതിരാകരുത്. വിദ്യാഭ്യാസം മാത്രമേ നല്ല മനുഷ്യനെ ഉണ്ടാക്കൂ. എന്നാൽ പാശ്ചാത്യ വിദ്യാഭ്യാസമാണ് ഇന്നത്തേത്. ഇന്ത്യൻ സംസ്‌കാരത്തിന് അത് ഏറെ ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. കുട്ടികളെ രാമൻ, കൃഷ്ണൻ, ഗീത, രാമായണം, വാൽമീകി എന്നിവയെല്ലാം പഠിപ്പിക്കണം. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഈ പഠനം നിർബന്ധമാക്കണം.'- ജസ്റ്റിസ് ശേഖർ യാദവ് ആവശ്യപ്പെട്ടു.

'രാമൻ ഇന്ത്യയിലെ ഓരോ പൗരന്മാരുടെ ഹൃദയത്തിലും ജീവിക്കുന്നുണ്ട്. അദ്ദേഹം ഈ രാജ്യത്തിന്റെ ആത്മാവും അസ്തിത്വവും സംസ്‌കാരവുമാണ്. രാമനില്ലെങ്കിൽ ഇന്ത്യ പൂർണമല്ല. അടുത്തിടെ സുപ്രിംകോടതി രാമനിൽ വിശ്വസിക്കുന്നവർക്ക് അനുകൂലമായ വിധിയാണ് (രാമജന്മഭൂമി കേസ്) നടത്തിയത്.' - കോടതി പറഞ്ഞു.

രാമനെയും കൃഷ്ണനും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് കുറ്റകൃത്യത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടു.

TAGS :

Next Story