ഭരണ - പ്രതിപക്ഷ ബഹളത്തിൽ പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും
ബിഹാർ വോട്ടർപട്ടിക വിവാദം, ട്രംപിന്റെ താരിഫ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാകും പ്രതിപക്ഷം പ്രതിഷേധിക്കുക

ന്യൂഡൽഹി: ഭരണ - പ്രതിപക്ഷ ബഹളത്തിൽ പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാർ വോട്ടർപട്ടിക വിവാദം, ട്രംപിന്റെ താരിഫ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാകും പ്രതിപക്ഷം പ്രതിഷേധിക്കുക.
പാർലമെൻറ് കവാടത്തിൽ ഇൻഡ്യ മുന്നണി എംപിമാർ പ്രതിഷേധിച്ചേക്കും. കന്യാസ്ത്രീമാർക്ക് എതിരായ നടപടി കേരള എംപിമാർ ഇന്നും ഉയർത്തും. രാജ്യസഭയിൽ പ്രതിപക്ഷത്തെ നിയന്ത്രിക്കാൻ കേന്ദ്രസേനയെ നിയോഗിച്ചെന്ന ആരോപണത്തിലും പ്രതിപക്ഷം പ്രതിഷേധിക്കും.രാഹുൽ ഗാന്ധിക്ക് എതിരായ കോടതിയുടെ പരാമർശം പ്രതിപക്ഷത്തിന് എതിരെ ബിജെപി ആയുധമാക്കും.
Next Story
Adjust Story Font
16

