Quantcast

ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന ബില്ലുകൾ ഇന്ന് പാര്‍ലമെന്‍റില്‍

ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലുകളിൽ പ്രതിപക്ഷ പാർട്ടി എംപിമാർ അഭിപ്രായം വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 Dec 2023 1:02 AM GMT

Parliament winter session
X

പാര്‍ലമെന്‍റ്

ഡല്‍ഹി: ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന ബില്ലുകൾ പാർലമെൻ്റ് ഇന്നും ചർച്ച ചെയ്യും. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലുകളിൽ പ്രതിപക്ഷ പാർട്ടി എംപിമാർ അഭിപ്രായം വ്യക്തമാക്കിയിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഹ്രസ്വ ചർച്ചയാണ് രാജ്യസഭയിൽ ഇന്ന് നടക്കുക.

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ സാഹചര്യം സംബന്ധിച്ച ചർച്ചകൾക്കാണ് ഇന്നലെ രാജ്യസഭ തുടക്കം കുറിച്ചത്. ഈ വിഷയത്തിൽ സഭയിൽ അവശേഷിക്കുന്ന അംഗങ്ങൾ ഇന്ന് സംസാരിക്കും. ലോക്സഭയിലും ചർച്ചകൾ ഇന്നും തുടരും. ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ, ജമ്മുകശ്മീർ പുനസംഘടന ഭേദഗതിയിൽ എന്നിവയാണ് ലോക്സഭ ഇന്ന് ചർച്ച ചെയ്യുക. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അവതരിപ്പിച്ച ബില്ലിന്മേൽ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.

ജമ്മുകശ്മീർ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിപക്ഷ ചേരിയിലെ എംപിമാർ പാർലമെന്‍റില്‍ ഉന്നയിച്ചു. സഭ അംഗങ്ങളുടെ അഭിപ്രായപ്രകടനം പൂർത്തിയായാൽ ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ മറുപടി നൽകും. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വിഷയം ചർച്ചയ്ക്ക് എടുത്താൽ പാർലമെന്‍റില്‍ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

TAGS :

Next Story