Quantcast

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടീസ്

ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ പരാതിയിലാണ് നോട്ടീസ്

MediaOne Logo

Web Desk

  • Updated:

    2023-03-30 02:34:05.0

Published:

30 March 2023 2:26 AM GMT

rahul gandhi
X

രാഹുൽ ഗാന്ധി

പട്ന: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പട്ന കോടതിയുടെ നോട്ടീസ് . ഏപ്രിൽ 12ന് ഹാജരാകാനാണ് നിർദേശം .ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ പരാതിയിലാണ് നോട്ടീസ്.ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസെടുത്തിരിക്കുന്നത്. സൂറത്ത് കോടതി ശിക്ഷിച്ച അതേ കുറ്റത്തിനാണ് വീണ്ടും നോട്ടീസ്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. "ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.." എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയെന്ന പേരിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. എം.പി സ്ഥാനത്ത് നിന്നു അയോഗ്യനാക്കി കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. തിനായി ഉടൻ പ്രതിപക്ഷപാർട്ടികളുടെ യോഗം വിളിക്കും. കോൺഗ്രസിന്‍റെ ഒരു മാസം നീണ്ട പ്രതിഷേധ പരിപാടി ജയ് ഭാരത് തുടരുകയാണ്. ബ്ലോക്ക്, മണ്ഡലം തലങ്ങളിലുള്ള സത്യഗ്രഹമാണ് നടക്കുന്നത്. ഏപ്രിൽ 8 ന് ശേഷം ഡിസിസി , പിസിസി തല പ്രതിഷേധവും ഏപ്രിൽ മൂന്നാം വാരം ഡൽഹിയിൽ വൻ പ്രതിഷേധവും സംഘടിപ്പിക്കും.

TAGS :

Next Story