Quantcast

പേടിഎം സ്ഥാപകൻ വിജയ് ശേഖർ രാജിവെച്ചു

പേടിഎം ആർ.ബി.ഐയുടെ കനത്ത നടപടി നേരിടുന്നതിനിടയിലാണ് രാജി

MediaOne Logo

Web Desk

  • Published:

    26 Feb 2024 4:20 PM GMT

പേടിഎം സ്ഥാപകൻ വിജയ് ശേഖർ രാജിവെച്ചു
X

ന്യൂഡൽഹി: നിയമങ്ങൾ ലംഘിച്ച് ഇടപാടുകൾ നടത്തിയതിന് ആർ.ബി.ഐയുടെ കനത്ത നടപടി നേരിടുന്ന പേ ടിഎമ്മിന്റെ സ്ഥാപകൻ വിജയ് ശേഖർ വർമ രാജിവെച്ചു. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങളിൽനിന്നാണ് വിജയ് ശർമ രാജിപ്രഖ്യാപിച്ചത്.

പേയ്മെന്‍റ് ബാങ്കിന്‍റെ മറവിൽ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നടപടി നേരിടുയാണ്. ഫെമ ലംഘനങ്ങളിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

അതെ സമയം പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഇടപാടുകൾ നിർത്താൻ അനുവദിച്ച സമയപരിധി റിസർവ് ബാങ്ക് നീട്ടിയിരുന്നു. ഫെബ്രുവരി 29 വരെ അനുവദിച്ച സമയം മാർച്ച് 15 വരെയാണ് റിസർവ് ബാങ്ക് നീട്ടിയത്.

ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനായിരുന്നു ആർ.ബി.ഐ നിർദേശം.പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.


TAGS :

Next Story