ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭക്തർ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്
ഒരാൾ ഹിന്ദുവാണെങ്കിൽ അവർ ഗോമൂത്രം കുടിക്കുന്നതിനെ എതിർക്കില്ലെന്നും ചിന്തു വർമ പറഞ്ഞു

Chintu Verma | Photo | Special Arrangement
ഇൻഡോർ: നവരാത്രി ആഘോഷത്തിന് ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭക്തർ ഗോമൂത്രം കുടിച്ചിരിക്കണമെന്ന് ബിജെപി ഇൻഡോർ ജില്ലാ പ്രസിഡന്റ് ചിന്തു വർമ. ആളുകൾ ഗോമൂത്രം കുടിച്ചെന്ന് സംഘാടകർ ഉറപ്പാക്കണം. ഒരാൾ ഹിന്ദുവാണെങ്കിൽ അവർ ഗോമൂത്രം കുടിക്കുന്നതിനെ എതിർക്കില്ലെന്നും ചിന്തു വർമ പറഞ്ഞു.
ഈ നിർദേശത്തിന്റെ യുക്തിയെ കുറിച്ച് ചോദിച്ചപ്പോൾ ചില ആളുകൾ ഇത്തരം പരിപാടികളിൽ കടന്നുകൂടുമെന്നും അത് ചില ചർച്ചകൾക്ക് കാരണമാകുമെന്നുമായിരുന്നു ചിന്തു വർമയുടെ മറുപടി. ആധാർ കാർഡ് എഡിറ്റ് ചെയ്യാൻ പറ്റും. എന്നാൽ ഒരാൾ ഹിന്ദുവാണെങ്കിൽ ഗോമൂത്രം ഉപയോഗിക്കുന്നതിൽ ഒരു മടിയുമുണ്ടാകില്ലെന്നും വർമ പറഞ്ഞു.
ചിന്തു വർമയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള പുതിയ നീക്കമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് നീലഭ് ശുക്ല പറഞ്ഞു. ഗോശാലകൾ നിർമിക്കുന്നതിൽ മൗനം പാലിക്കുന്ന ബിജെപി നേതാക്കൾക്ക് വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ മാത്രമാണ് താത്പര്യം. ബിജെപി നേതാക്കൾ ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗോമൂത്രം കുടിച്ച് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നും നീലഭ് ശുക്ല ആവശ്യപ്പെട്ടു.
Adjust Story Font
16

