Quantcast

ലിഫ്റ്റിനുള്ളിൽ വെച്ച് കുട്ടിയെ ആക്രമിച്ച് നായ, നോക്കി നിന്ന് ഉടമ - വീഡിയോ

വളർത്തുനായയുടെ കടിയേറ്റ് കുട്ടി നിലവിളിക്കുമ്പോൾ ഉടമ നോക്കിനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്

MediaOne Logo

Web Desk

  • Published:

    6 Sept 2022 7:04 PM IST

ലിഫ്റ്റിനുള്ളിൽ വെച്ച് കുട്ടിയെ ആക്രമിച്ച് നായ, നോക്കി നിന്ന് ഉടമ - വീഡിയോ
X

ലഖ്നൗ: ലിഫ്റ്റിനുള്ളിൽ വെച്ച് കുട്ടിയെ വളർത്തുനായ കടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹൗസിങ്ങ് കോളനിയിലെ ലിഫ്റ്റിൽ വച്ചാണ് ഉടമയോടൊപ്പമുള്ള വളർത്തുനായ കുട്ടിയുടെ മേലേക്ക് പാഞ്ഞു കയറുന്നതും കടിക്കുകയും ചെയ്യുന്നത്. ഉടമ നോക്കി നിൽക്കെയായിരുന്നു കുട്ടിക്ക് കടിയേറ്റത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ഉടമയ്ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു.



വളർത്തുനായയുടെ കടിയേറ്റ് കുട്ടി നിലവിളിക്കുമ്പോൾ ഉടമ നോക്കിനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നായയും ഉടമയും കൂടാതെ കുട്ടി മാത്രമാണ് ആ സമയത്ത് ലിഫ്റ്റിലുണ്ടായിരുന്നത്. നായയെ കണ്ട് കുട്ടി ലിഫ്റ്റിന്റെ മുൻഭാഗത്തേക്ക് നീങ്ങിയപ്പോൾ കുട്ടിയെ ചാടിക്കടിക്കുകയായിരുന്നു. ലിഫ്റ്റ് വിട്ട് ഉടമ ഇറങ്ങുന്ന സമയത്തും നായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

TAGS :

Next Story