ക്രമക്കേടുകളില്ല; ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിങ് ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നവംബർ 11 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിങ് ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 121 സീറ്റുകളിലെ 45,000 പോളിങ് സ്‌റ്റേഷനുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
121 മണ്ഡലങ്ങളിലെയും സൂക്ഷ്മപരിശോധന പൂർത്തിയായി. കമ്മീഷൻ നിയോഗിച്ച 121 റിട്ടേണിങ് ഓഫീസർമാരും 121 നിരീക്ഷകൻമാരും സ്ഥാനാർഥികളുടെ 455 ഏജന്റുമാരും സൂക്ഷമപരിശോധനയിൽ പങ്കെടുത്തു. ഒരു പോളിങ് സ്‌റ്റേഷനിലും പൊരുത്തക്കേടുകളോ ക്രമക്കേടോ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാണ് റീപോളിങ് ശിപാർശ ചെയ്യാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11ന് നടക്കും.
Next Story
Adjust Story Font
16

