Quantcast

' ഫോൺ, വാഹനം, ശൗചാലയം': 2027സെൻസസിലെ ചോദ്യങ്ങള്‍ ഇങ്ങനെ...

കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി അറിയുന്നതിനായി ഏകദേശം മൂന്ന് ഡസനോളം ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍

MediaOne Logo

Web Desk

  • Published:

    5 Jun 2025 1:04 PM IST

 ഫോൺ, വാഹനം, ശൗചാലയം: 2027സെൻസസിലെ ചോദ്യങ്ങള്‍ ഇങ്ങനെ...
X

ന്യൂഡല്‍ഹി: രാജ്യത്തെ സെൻസസ് നടപടികള്‍ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും എന്നതും പ്രത്യേകതയാണ്. രണ്ട് ഘട്ടമായാണ് സെൻസസ് നടക്കുക.

അതേസമയം സെൻസസിനായി, ഏകദേശം മൂന്ന് ഡസൻ ചോദ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, സാമൂഹിക നില എന്നിവ വിലയിരുത്തുകയാണ് ഈ ചോദ്യങ്ങളിലൂടെ. പരിശീലനം ലഭിച്ചവരാകും സെന്‍സസിനായി ഇറങ്ങുക. ഇതിനായി വിപുലമായ സംവിധാനം തന്നെ ഒരുങ്ങുന്നുണ്ട്.

2027സെൻസസിൽ ഉള്‍പ്പെടാവുന്ന ചോദ്യങ്ങള്‍

രാജ്യത്തെ കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി അറിയുന്നതിനായി ഉദ്യോഗസ്ഥർ ഏകദേശം മൂന്ന് ഡസനോളം ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവ ഇങ്ങനെ...

. പേര്, വിവാഹിതരാണോ, കുട്ടികളുടെ വിശദാംശങ്ങൾ

.വിദ്യാഭ്യാസ യോഗ്യത

. എവിടെയാണ് തൊഴിൽ (പൊതു, സ്വകാര്യ, സ്വയംഭരണം മുതലായവ)

. ആളുടെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ എന്നിവയെക്കുറിച്ച്

.സൈക്കിൾ, സ്കൂട്ടർ, മോട്ടോർ സൈക്കിൾ അല്ലെങ്കിൽ കാർ എന്നിവയെക്കുറിച്ച്

.വീട്ടിൽ കഴിക്കുന്ന ധാന്യങ്ങളെക്കുറിച്ച്

.കുടിവെള്ളം എവിടെ നിന്ന്

. ശൗചാലയം ഉണ്ടോ, ഇല്ലെങ്കില്‍

.മലിനജലം എങ്ങനെയാണ് ഒഴിവാക്കുന്നത്, കുളിക്കാനുള്ള സൗകര്യത്തെക്കുറിച്ച്

. ഭക്ഷണം തയ്യാറാക്കുന്നത് സംബന്ധിച്ച്. എൽപിജി/പിഎൻജി കണക്ഷൻ എന്നിവയുടെ ലഭ്യത

.റേഡിയോ, ട്രാൻസിസ്റ്റർ, ടെലിവിഷൻ എന്നിവയുടെ ലഭ്യത.

.വീടിന്റെ തറ, ചുമർ, മേൽക്കൂര എന്നിവയുടെ പ്രധാന വസ്തുക്കൾ, വീടിന്റെ അവസ്ഥ

. വീട്ടിൽ താമസിക്കുന്ന ആകെ ആളുകളുടെ എണ്ണം

.കുടുംബനാഥ സ്ത്രീയാണോ

.കുടുംബനാഥൻ എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ടയാളാണോ?

.വിവാഹം ചെയ്തവരുടെ എണ്ണം

TAGS :

Next Story