മോദി തായ്‌ലൻഡിലേക്ക്; ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കും
ഇന്ന് മുതൽ 6 വരെ തായ്‌ലൻഡും ശ്രീലങ്കയും സന്ദർശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലൻഡ് സന്ദര്‍ശിക്കും. ഇന്ന് മുതൽ 6 വരെ തായ്‌ലൻഡും ശ്രീലങ്കയും സന്ദർശിക്കും. സന്ദർശന വേളയിൽ, ഏപ്രിൽ 4 ന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കും.
2018-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഉച്ചകോടിക്ക് ശേഷം ബിംസ്റ്റെക് നേതാക്കളുടെ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു .ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി തായ് പ്രധാനമന്ത്രി പെറ്റോങ്‌ടാർൺ ഷിനവത്രയുമായി കൂടിക്കാഴ്ച നടത്തും.
Next Story
Adjust Story Font
16

