Quantcast

മോദിയുടെ ജന്മദിനം, 71 അടി നീളമുള്ള സിറിഞ്ച് മാതൃകയിലുള്ള കേക്ക് മുറിച്ച് ബിജെപി പ്രവര്‍ത്തകര്‍

'സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍' എന്നപേരില്‍ രാജ്യത്ത് മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-09-17 06:33:52.0

Published:

17 Sept 2021 11:02 AM IST

മോദിയുടെ ജന്മദിനം, 71 അടി നീളമുള്ള സിറിഞ്ച് മാതൃകയിലുള്ള കേക്ക് മുറിച്ച് ബിജെപി പ്രവര്‍ത്തകര്‍
X


മധ്യപ്രദേശിലെ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭീമന്‍ കേക്ക് മുറിച്ചു. 71 അടി നീളമുള്ള സിറിഞ്ച് മാതൃകയിലുള്ള കേക്ക് മുറിച്ചായിരുന്നു ഭോപാല്‍ സിറ്റിയിലെ പാർട്ടി പ്രവർത്തകരുടെ ആഘോഷം. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയ പ്രവർത്തകർ മോദിക്ക് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചു.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിലെ ബിജെപി പ്രവര്‍ത്തകര്‍ 71 മണ്‍വിളക്കുകള്‍ കത്തിക്കുകയും 71 കിലോ ലഡു വിതരണം ചെയ്തുമാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇന്ന് കൂടുതല്‍ പേരെ കോവിഡ് വാക്‌സിന്‍ എടുപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിക്കാനും ബിജെപി, പ്രവര്‍ത്തകര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്‌.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച 'സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍' എന്നപേരില്‍ രാജ്യത്ത് മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക്‌ സംസ്ഥാനങ്ങളില്‍ ബിജെപി സെക്രട്ടറിമാര്‍ക്കാണ് ചുമതല.

TAGS :

Next Story