Quantcast

മോദിയുടെ സഹോദരന് കാർ അപകടത്തിൽ പരിക്ക്

ബന്ദിപ്പുരയിലേക്ക് പോകവെ രണ്ട് മണിയോടെ കാർ ഡിവൈഡറിലിടിച്ചാണ് അപകടം.

MediaOne Logo

Web Desk

  • Published:

    27 Dec 2022 11:35 AM GMT

മോദിയുടെ സഹോദരന് കാർ അപകടത്തിൽ പരിക്ക്
X

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്കും കുടുംബത്തിനും കാർ അപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

പ്ര​ഹ്ലാദ് മോദി, ഭാര്യ, മരുമകൾ, പേരക്കുട്ടി എന്നിവർ സഞ്ചരിച്ച മെഴ്സിഡെസ്- ബെൻസ് എസ്.യു.വി കാറാണ് അപകടത്തിൽപ്പെട്ടത്. ബന്ദിപ്പുരയിലേക്ക് പോകവെ രണ്ട് മണിയോടെ കാർ ഡിവൈഡറിലിടിച്ചാണ് അപകടം.

അപകടത്തിൽ കാലിന് പൊട്ടലേറ്റ ചെറുമകനേയും നിസാര പരിക്കുകളേറ്റ മറ്റുള്ളവരേയും മൈസുരുവിലെ ജെ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹവും കൂടെയുണ്ടായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു.

TAGS :

Next Story