Quantcast

പ്രധാനമന്ത്രി ഭക്ഷണത്തിന് ഖജനാവില്‍ നിന്ന് ഒരു രൂപ പോലുമെടുക്കുന്നില്ലെന്ന് വിവരാവകാശരേഖ

ഭക്ഷണ ചെലവ് സംബന്ധിച്ച ചോദ്യത്തിന് പുറമേ പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ്, വാഹന ചെലവ്, ശമ്പളം എന്നിവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-31 12:09:25.0

Published:

31 Aug 2022 5:35 PM IST

പ്രധാനമന്ത്രി ഭക്ഷണത്തിന് ഖജനാവില്‍ നിന്ന് ഒരു രൂപ പോലുമെടുക്കുന്നില്ലെന്ന് വിവരാവകാശരേഖ
X

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഭക്ഷണ ചെലവ് സ്വയം വഹിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് പ്രധാനന്ത്രിയുടെ ഓഫീസ് ഈ മറുപടി നല്‍കിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനായി സർക്കാർ ബജറ്റിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ് വിവരാവകാശ രേഖയ്ക്ക് മറുപടി നൽകി. ഭക്ഷണ ചെലവ് സംബന്ധിച്ച ചോദ്യത്തിന് പുറമേ പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ്, വാഹന ചെലവ്, ശമ്പളം എന്നിവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ വസതിക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് സംരക്ഷണം നൽകുന്നതെന്നാണ് മറുപടി. അതേസമയം വാഹനങ്ങളുടെ ഉത്തരവാദിത്വം സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ്. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ശമ്പള വർധനവെന്നും സെക്രട്ടറി മറുപടി നല്‍കി.

TAGS :

Next Story