Quantcast

നരേന്ദ്ര മോദി ഇന്ന് അയോധ്യയില്‍; സന്ദര്‍ശനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി

രാമക്ഷേത്ര മാതൃകയിൽ 1,450 കോടി രൂപ ചെലവില്‍ നിർമിച്ച അയോധ്യ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനമാണു പ്രധാന പരിപാടി

MediaOne Logo

Web Desk

  • Updated:

    2023-12-30 03:42:34.0

Published:

30 Dec 2023 2:15 AM GMT

നരേന്ദ്ര മോദി ഇന്ന് അയോധ്യയില്‍; സന്ദര്‍ശനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി
X

ലഖ്‌നൗ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തും. നഗരത്തിൻ്റെ വികസനാർത്ഥം നടപ്പാക്കിയ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. വിശുദ്ധ നഗരത്തിൻ്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് അയോധ്യാ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.

രാമക്ഷേത്ര മാതൃകയിൽ 1,450 കോടി രൂപ ചെലവില്‍ നിർമിച്ച അയോധ്യ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനമാണു പ്രധാന പരിപാടി. ഇതോടൊപ്പം 240 കോടി രൂപ ചെലവഴിച്ച് നവീകരിച്ച അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്‍, പുതിയ ട്രെയിൻ സർവീസുകൾ, മേൽപ്പാലങ്ങൾ, റോഡുകൾ, മാലിന്യ സംസ്കരണ പ്ലാൻ്റ്, മെഡിക്കൽ കോളജ്, നഗര സൗന്ദര്യവൽകരണ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗോഫും മോദി നിർവഹിക്കും.

10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ അയോധ്യ വിമാനത്താവളത്തിന് കഴിയുമെന്നാണ് അധികൃതർ പറയുന്നത്. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേ ഭാരത് ട്രെയിനുകളുമാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

Summary: Prime Minister Narendra Modi to visit Ayodhya today ahead of the Ram Mandir consecration

TAGS :

Next Story