Quantcast

ഭാരിച്ച ഹോംവർക്ക്, ചെയ്തില്ലെങ്കിൽ കുട്ടികളെ ക്രൂരമായി ശിക്ഷിക്കും; കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസ്

ശിക്ഷയും മർദനവും പേടിച്ച് പല കുട്ടികളും സ്‌കൂളിൽ പോകാൻ മടിച്ചു

MediaOne Logo

Web Desk

  • Published:

    14 July 2023 4:43 AM GMT

POCSO case against Tumakuru teacher ,maths Teacher  torturing students,POCSO case against maths Teacher,POCSO case against Tumakuru teacher over heavy homework, torturing students,latest national news in malayalam,അമിത ഹോംവര്‍ക്ക് നല്‍കിയ അധ്യാപകനെതിരെ പോക്സോ കേസ്,കണക്ക് അധ്യാപകനെതിരെ പോക്സോ കേസ്,
X

പ്രതീകാത്മക ചിത്രം

ബംഗളുരു: കുട്ടികൾക്ക് താങ്ങാനാവാത്ത രീതിയിൽ ഹോം വർക്ക് നൽകുകയും ചെയ്തില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്ത അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. കർണാടകയിലെ ഗോഡേക്കരെ സർക്കാർ സ്‌കൂളിലെ കണക്ക് അധ്യാപകനായ രവിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ അധ്യാപകൻ കുട്ടികൾക്ക് എന്നും വലിയ രീതിയിൽ ഹോം വർക്ക് നൽകിയിരുന്നു.

ഹോം വർക്ക് ചെയ്തു വരാത്ത കുട്ടികളെ ക്ലാസ് മുറിയിൽ വെച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. അധ്യാപകൻ ക്രൂരമായി ശിക്ഷിക്കുന്നത് പേടിച്ച് പല കുട്ടികൾ സ്‌കൂളിൽ പോകാൻ മടിച്ചു.

ശിക്ഷയും മർദനവും സഹിക്കാനാവാതെ വിദ്യാർഥികൾ രക്ഷിതാക്കളോട് അധ്യാപകനെക്കുറിച്ച് പരാതിപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസിലായ രക്ഷിതാക്കൾ ചിക്കനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story