Quantcast

പഞ്ചാബിൽ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം

ഖാലിസ്ഥാൻ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Dec 2022 12:16 PM IST

പഞ്ചാബിൽ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം
X

ചണ്ഡീഗഢ്: പഞ്ചാബിലെ അതിർത്തി ജില്ലയിൽ പോലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം. താൻ തരൺ ജില്ലയിലെ സർഹാലി പോലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് റോക്കറ്റ് ലോഞ്ചർ സ്റ്റേഷനിൽ പതിക്കുന്നത്. നാഷണൽ ഹൈവേ 54ൽ നിന്നാണ് അജ്ഞാതരായ അക്രമകാരികൾ പോലീസ് സ്റ്റേഷന് നേരെ നിറയൊഴിച്ചത്.

അക്രമത്തിൽ അപകടങ്ങളും തകരാറും ഉണ്ടായിട്ടില്ല. ഖാലിസ്ഥാൻ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഖാലിസ്ഥാൻ തീവ്രവാദി റിൻഡ കൊല്ലപ്പെട്ടെന്ന വാർത്തയെ തുടർന്നാണ് പോലീസ് സ്റ്റേഷന് നേരെ അക്രമം ഉണ്ടായതെന്നും പൊലീസിന് സംശയമുണ്ട്. പഞ്ചാബ്,

TAGS :

Next Story