Quantcast

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ രാഷ്ട്രീയ പാർട്ടികൾ; അണികൾക്ക് നിർദേശം നൽകി നേതാക്കൾ

കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2026-01-01 02:40:13.0

Published:

1 Jan 2026 7:05 AM IST

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ  രാഷ്ട്രീയ പാർട്ടികൾ; അണികൾക്ക് നിർദേശം നൽകി നേതാക്കൾ
X

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. ബംഗാൾ, അസം, കേരളം, തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബംഗാളിൽ ബിജെപിയുടെ വിജയം ഉറപ്പാക്കാൻ അമിത് ഷാ നേതാക്കൾക്ക് നിർദേശം നൽകി.

കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗത്തിൽ അസം, ബംഗാൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി. ബിഹാറിലേതിന് സമാനമായ രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അടിത്തട്ടിലെ പ്രവർത്തനം ശക്തമാക്കാൻ നേതാക്കൾക്ക് നിർദ്ദേശവും നൽകി. അതേസമയം ബംഗാളിൽ ത്രിണമൂൽ- ബിജെപി രാഷ്ട്രീയപോര് കനത്തു. കഴിഞ്ഞദിവസം കൊൽക്കത്തയിൽ എത്തിയ അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കനത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.

ബംഗാളിന്റെ വികസനത്തിൽ പിന്നോട്ട് അടിച്ചത് ടിഎംസി ഭരണമാണെന്നും, ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറി ചിന്തിക്കും എന്നും അമിത് ഷാ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കിയതിൽ അപാകതകൾ ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നേക്കും. അതേസമയം ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട പരാതികൾ അഭിഷേക് ബാനർജി അടങ്ങുന്ന സംഘം ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

TAGS :

Next Story