Quantcast

പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്‍റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്

ചെന്നൈയിലെ എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്

MediaOne Logo

Web Desk

  • Published:

    16 May 2023 12:45 PM IST

Lyca productions
X

ലൈക പ്രൊഡക്ഷന്‍സ്

ചെന്നൈ: ഹിറ്റ് ചിത്രങ്ങളായ പൊന്നിയിന്‍ സെല്‍വന്‍1,2 എന്നിവയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്‍റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡ്. ചെന്നൈയിലെ എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്.

റെയ്ഡിനെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ റെയ്ഡിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കരൺ എ ചനാന എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും ഗുരുഗ്രാമിലെയും 21 സ്ഥലങ്ങളിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം തിരച്ചിൽ നടത്തിയതായി ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിരവധി തമിഴ്,തെലുങ്ക് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള കമ്പനിയാണ് ലൈക പ്രൊഡക്ഷന്‍സ്.2014ൽ സുബാസ്കരൻ അല്ലിരാജയാണ് ലൈക്ക പ്രൊഡക്ഷൻസ് സ്ഥാപിച്ചത്.ലൈകാമൊബൈലിന്‍റെ ഒരു ഉപഗ്രൂപ്പായ പ്രൊഡക്ഷൻ സ്റ്റുഡിയോ ദക്ഷിണേന്ത്യന്‍ സിനിമകളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിട്ടുണ്ട്.

TAGS :

Next Story