Quantcast

മാലിന്യ സംസ്കരണത്തിൽ വീഴ്ച; കർണാടക ബി.ജെ.പി സർക്കാർ 2900 കോടി നഷ്ടപരിഹാരം അടയ്ക്കണമെന്ന് ​ഹരിത ട്രിബ്യൂണൽ

തുക കർണാടക സർക്കാർ രണ്ട് മാസത്തിനുള്ളിൽ നിക്ഷേപിക്കണമെന്നാണ് നിർദേശം.

MediaOne Logo

Web Desk

  • Updated:

    2022-10-17 10:05:45.0

Published:

17 Oct 2022 10:04 AM GMT

മാലിന്യ സംസ്കരണത്തിൽ വീഴ്ച; കർണാടക ബി.ജെ.പി സർക്കാർ 2900 കോടി നഷ്ടപരിഹാരം അടയ്ക്കണമെന്ന് ​ഹരിത ട്രിബ്യൂണൽ
X

ഖര- ദ്രവമാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് കർണാടക ബി.ജെ.പി സർക്കാർ 2,900 കോടി രൂപ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) നിർദേശം. മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളിൽ തുടർച്ചയായ വാദം കേൾക്കലുകൾക്ക് ശേഷമാണ് ഉത്തരവ്.

മാലിന്യം ഉൽപ്പാദിപ്പിക്കുന്നതിലും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലുുള്ള വീഴ്ച പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും നാശമുണ്ടാക്കിയെന്നും അതിനാൽ കർണാടക സർക്കാർ 2,900 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും എൻ.ജി.ടി ഉത്തരവിൽ പറഞ്ഞു. തുക കർണാടക സർക്കാർ രണ്ട് മാസത്തിനുള്ളിൽ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് നിർദേശം.

ഖര മാലിന്യ സംസ്കരണത്തിനായി കർണാടക സർക്കാർ സ്വീകരിച്ച നടപടികൾ 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസും 2016 ഡിസംബർ 22ലെ ട്രൈബ്യൂണലിന്റെ വിധിയും തുടർന്നുള്ള ഉത്തരവുകളും പാലിക്കുന്നതിൽ അപര്യാപ്തമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.

പരിസ്ഥിതിക്ക് തുടർച്ചയായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതെന്നും ഖര- ദ്രവമാലിന്യ സംസ്കരണത്തിനുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സുപ്രിംകോടതി നിർദേശങ്ങൾ ട്രിബ്യൂണൽ പാലിക്കുമെന്നും എൻ.ജി.ടി പറഞ്ഞു.

2,900 കോടി രൂപ നഷ്ടപരിഹാരത്തിൽ, 540 കോടി രൂപയും ഖരമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാണ്. പരിഹാര നടപടികൾക്കായി ഉചിതമായ രീതിയിൽ ഈ ഫണ്ട് വിനിയോഗിക്കാനുള്ള പദ്ധതികൾ കർണാടക ചീഫ് സെക്രട്ടറിക്ക് ആവിഷ്കരിക്കാമെന്നും എൻ.ജി.ടി പറഞ്ഞു.

തടാകങ്ങൾ പോലെയുള്ള ശുദ്ധജല സ്രോതസുകൾ മാലിന്യമുക്തമായിരിക്കണമെന്നും മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ഉപയോഗപ്പെടുത്തുകയും ജലത്തിന്റെ ഗുണനിലവാരം നിലനിർത്തുകയും വേണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.

"മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ അഗ്നിസുരക്ഷയ്ക്കും പ്രദേശവാസികളുടെ സംരക്ഷണത്തിനുായി വേലി കെട്ടി പരിപാലിക്കേണ്ടതുണ്ട്. പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്തതിനുശേഷം വീണ്ടെടുക്കപ്പെട്ട ഭൂമി ഉപയോഗിക്കേണ്ടതുണ്ട്. അത്തരം ഉപയോഗം എത്രയും വേഗം പ്രഖ്യാപിക്കേണ്ടതുണ്ട്"- ട്രിബ്യൂണൽ കൂട്ടിച്ചേർത്തു.

TAGS :

Next Story