Quantcast

പോപുലര്‍ ഫ്രണ്ട് പത്രക്കുറിപ്പ് ഇറക്കരുത്; സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കണം: കേന്ദ്ര സര്‍ക്കാര്‍

വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാനും നിർദേശമുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-09-28 11:21:17.0

Published:

28 Sep 2022 9:26 AM GMT

പോപുലര്‍ ഫ്രണ്ട് പത്രക്കുറിപ്പ് ഇറക്കരുത്; സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കണം: കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രക്കുറിപ്പുകള്‍ ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് അനുബന്ധ സംഘടനകള്‍ക്കും ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.

പോപുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് അതാതു കമ്പനികളോടും കേന്ദ്രം നിര്‍ദേശിച്ചു. ഫേസ്ബുക്ക്, ട്വീറ്റർ, യൂട്യൂബ് എന്നിവരോടാണ് കേന്ദ്ര നിർദേശം. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാനും നിർദേശമുണ്ട്.

കൂടാതെ, പോപുലർ ഫ്രണ്ടിന്റെയും അനുകൂല സംഘടനകളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.The Popular Front should not issue a press release; Social media accounts to be removed: Central Govt

ഇന്നു രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

യുപി, കർണാടക, ഗുജറാത്ത്‌ സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു.

TAGS :

Next Story