Quantcast

പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ; ഇനി ‘ശ്രീ വിജയപുരം’

വീർ സവർക്കറും മറ്റു സ്വാതന്ത്ര്യ സമര സേനാനികളും സ്വതന്ത്ര രാഷ്ട്രത്തിനായി ​​പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണെന്ന് അമിത് ഷാ

MediaOne Logo

Web Desk

  • Published:

    13 Sept 2024 6:04 PM IST

പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ; ഇനി ‘ശ്രീ വിജയപുരം’
X

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനമായ ​പോർട്ട് ​ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്നാക്കി മാറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പേര് മാറ്റമെന്ന് അമിത് ഷാ ‘എക്സി’ൽ കുറിച്ചു.

മുമ്പത്തെ പേരിന് ഒരു കൊളോണിയൽ പാരമ്പര്യം ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയ​ത്തെയും അതിൽ ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ അതുല്യമായ പങ്കും പ്രതീകപ്പെടുത്തുന്നതാണ് ശ്രീ വിജയപുരമെന്ന പുതിയ പേര്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്.

ഒര​ുകാലത്ത് ചോള സാമ​്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന പ്രദേശമാണിത്. ഇന്ന് നമ്മുടെ തന്ത്രപരവും വികസനപരവുമായ അഭിലാഷങ്ങളുടെ നിർണായക അടിത്തറയായി മാറിയതായും അമിത് ഷാ വ്യക്തമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസ് നമ്മുടെ തിരംഗയുടെ ആദ്യ അവതരണത്തിന് ആതിഥേയത്വം വഹിച്ചത് ഇവിടെയാണ്. വീർ സവർക്കറും മറ്റു സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി ​​പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

TAGS :

Next Story