Quantcast

പഞ്ചാബില്‍ അംബേദ്കറിന്റെയും അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ വികൃതമാക്കി

ചിത്രങ്ങളിലെ മുഖം വികൃതമാക്കിയ നിലയിലും ചുമരിലെഴുതിയ വാക്കുകള്‍ക്ക് ഒന്നും സംഭവിക്കാത്ത അവസ്ഥയിലുമാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2024-03-14 05:10:26.0

Published:

14 March 2024 10:37 AM IST

BRAmbedkar, BRAmbedkar,
X

പഗ്വാര: പഞ്ചാബിലെ പഗ്വാരയില്‍ ഡോ ബി. ആര്‍ അംബേദ്കറിന്റെയും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ചുവരില്‍ വരച്ച ചിത്രങ്ങളാണ് നശിപ്പിച്ചത്. പ്രമുഖരുടെ ചിത്രത്തിന് പുറമെ അവരുടെ വാക്കുകള്‍കൂടി ചേര്‍ത്താണ് മതിലില്‍ ചിത്രമുണ്ടായിരുന്നത്. എന്നാല്‍ ചിത്രങ്ങളിലെ മുഖം വികൃതമാക്കിയ നിലയിലും ചുമരിലെഴുതിയ വാക്കുകള്‍ക്ക് ഒന്നും സംഭവിക്കാത്ത അവസ്ഥയിലുമാണുള്ളത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ വിവരമറിയിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീതള്‍ ജോഷി പറഞ്ഞു. അംബേദ്കറിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വാക്കുകള്‍ പഞ്ചാബ് ഭാഷയില്‍ എഴുതിവച്ചിരുന്നു. എഴുത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും ചിത്രം മാത്രമാണ് നശിപ്പിച്ചതെന്നും ഷീതള്‍ ജോഷി പറഞ്ഞു.

സിസിടിവി കാമറ പരിശോധിച്ച് വരികയാണെന്ന് പഗ്വാര ഡിഎസ്പി ജസ്പ്രീത് സിങ് പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story