പോസ്റ്റോഫീസിൽ തിരക്കോട് തിരക്ക്; ഡ്യൂട്ടിക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് തപാൽ വകുപ്പ് ജീവനക്കാരൻ
ഓഫീസിലെ തിരക്ക് സമയത്താണ് തന്‍റെ കമ്പ്യൂട്ടറിന് മുന്നിലെ കസേരയിൽ സുഖമായിരുന്ന് അശ്ലീല വീഡിയോ കാണുന്ന ജീവനക്കാരനെ വീഡിയോയിൽ കാണാം

കാക്കിനാഡ: ആന്ധ്രാപ്രദേശ് കാക്കിനാഡ ജില്ലയിലെ തല്ലരേവു മണ്ഡലത്തിൽ നിന്നുള്ള ഒരു വീഡിയോ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യമുയര്‍ത്തുകയാണ്.ഡ്യൂട്ടിയിലിരിക്കെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കണ്ട് രസിക്കുന്ന തപാൽ ജീവനക്കാരന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.
ഓഫീസിലെ തിരക്ക് സമയത്താണ് തന്‍റെ കമ്പ്യൂട്ടറിന് മുന്നിലെ കസേരയിൽ സുഖമായിരുന്ന് അശ്ലീല വീഡിയോ കാണുന്ന ജീവനക്കാരനെ വീഡിയോയിൽ കാണാം. അത്യാവശ്യ തപാൽ ജോലികൾ പൂർത്തിയാക്കാൻ മണിക്കൂറുകളോളം കാത്തിരുന്ന പ്രദേശവാസികൾക്കിടയിൽ ഈ സംഭവം രോഷത്തിനിടയാക്കി. സംഭവദിവസം തല്ലരേവ് പോസ്റ്റൽ ഓഫീസിൽ നിരവധിപേര്‍ തപാൽ ആവശ്യങ്ങൾ നിര്‍വഹിക്കാൻ എത്തിയിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. ഓഫീസ് കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്നായിരുന്നു ജീവനക്കാരുടെ ന്യായീകരണം. ജോലി സമയത്ത് ജീവനക്കാരൻ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ കാണുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി. ഈ ജീവനക്കാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്.
డ్యూటీ సమయంలో ఫోన్లో అశ్లీల వీడియోలు చూస్తున్న ఉద్యోగి
— BIG TV Breaking News (@bigtvtelugu) November 19, 2025
కాకినాడ జిల్లా తాళ్లరేవు మండల పోస్టాఫీసులో ఉద్యోగి నిర్వాకం
డ్యూటీ సమయంలో ఫోన్లో అశ్లీల వీడియోలు చూస్తూ ప్రజలను గంటల తరబడి వెయిట్ చేయిస్తున్నాడంటూ ఆగ్రహం
కంప్యూటర్లు పని చేయడం లేదంటూ సేవలు నిలిపివేసి బ్రాంచ్… pic.twitter.com/rNXIU73ps9
ഈ സംഭവം സർക്കാർ ജീവനക്കാരുടെ ജോലി സമയത്തെ പെരുമാറ്റത്തെയും പ്രൊഫഷണലിസത്തെയും കുറിച്ച് വ്യാപകമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രത്യേകിച്ചും സാധാരണക്കാർക്ക് അവരുടെ അവശ്യ കാര്യങ്ങൾക്ക് വേണ്ടി മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കാത്തിരിക്കേണ്ടി വരുമ്പോൾ, ഉത്തരവാദിത്തമില്ലായ്മയെ പലരും വിമർശിച്ചു. ഇത്തരം പെരുമാറ്റം സർക്കാർ ഓഫീസുകളിലെ കാര്യക്ഷമത, ഉത്തരവാദിത്തം, പൊതു സേവന വിതരണത്തിന്റെ ഗുണനിലവാരം എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
Adjust Story Font
16

