Quantcast

'കനയ്യ കുമാറിന് സ്വാഗതം' ;കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍

ഇന്ന് വൈകീട്ട് എ.ഐ.സി.സി ആസ്ഥാനത്ത് വച്ച് കനയ്യാ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും

MediaOne Logo

Web Desk

  • Updated:

    2021-09-28 08:37:06.0

Published:

28 Sep 2021 7:47 AM GMT

കനയ്യ കുമാറിന് സ്വാഗതം ;കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍
X

ഇന്ന് സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്ന മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗവുമായ കനയ്യാ കുമാറിനെ സ്വാഗതം ചെയ്ത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്‍.

കനയ്യാകുമാറിനൊപ്പം ഗുജറാത്ത് ദലിത് നേതാവും എം.എല്‍.എ യുമായ ജിഗ്നേഷ് മേവാനിയും ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് വച്ച് അംഗത്വം സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ജിഗ്നേഷ് മേവാനി ഇന്ന് അംഗത്വം സ്വീകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എ.ഐ.സി.സി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാവും കനയ്യ കുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുക. പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനവുമായി ബന്ധപ്പെട്ട് കനയ്യ രാഹുല്‍ ഗാന്ധിയുമായി നേരത്തെ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.




TAGS :

Next Story