Quantcast

അദാനിയുടെ എന്‍ട്രി; പിന്നാലെ എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും

എന്‍ഡിടിവിയില്‍ 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന്‍റെ തീരുമാനം. ഇതോടെ ചാനലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.

MediaOne Logo

Web Desk

  • Published:

    30 Nov 2022 5:08 AM GMT

അദാനിയുടെ എന്‍ട്രി; പിന്നാലെ എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും
X

ഡല്‍ഹി: എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ (ആർ.ആർ.പി.ആർ.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ സ്ഥാപകരാണ് ഇരുവരും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കൽവരയൻ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.

ചൊവ്വാഴ്ച നടന്ന ആർ.ആർ.പി.ആർ.എച്ചിന്‍റെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം. ആർ.ആർ.പി.ആർ.എച്ച് ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്. ആർ.ആർ.പി.ആർ.എച്ചിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എന്‍ഡിടിവിയില്‍ 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന്‍റെ തീരുമാനം. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ എന്‍ഡിടിവിയിലെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. തുടര്‍ന്ന് അദാനി ഗ്രൂപ്പിന് എൻഡിടിവിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.

പ്രൊമോട്ടർമാർ എന്ന നിലയിൽ പ്രണോയിക്കും രാധികയ്ക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിത്തം എൻഡിടിവിയിൽ തുടരും. ചാനലിന്റെ ഡയറക്ടര്‍ ബോർഡിൽ നിന്ന് ഇരുവരും രാജിവെച്ചിട്ടില്ല. പ്രണോയ് റോയ് എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.

Summary- Prannoy Roy and wife Radhika Roy, founders and promoters of channel New Delhi Television (NDTV), have resigned as Directors on the Board of RRPR Holding Private Limited (RRPRH) with effect from November 29

TAGS :

Next Story