Quantcast

ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ ബിജെപി സഖ്യം അവസാനിപ്പിക്കും; പ്രവചനവുമായി പ്രശാന്ത് കിഷോർ

'ഏത് സഖ്യത്തിൽ ചേർന്നാലും അധികാരത്തിൽ തുടരാൻ നിതീഷിന് കഴിയില്ല'

MediaOne Logo

Web Desk

  • Published:

    5 March 2025 7:52 PM IST

ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ ബിജെപി സഖ്യം അവസാനിപ്പിക്കും; പ്രവചനവുമായി പ്രശാന്ത് കിഷോർ
X

പട്ന: ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ ബിജെപി വിട്ട് മറ്റൊരു സഖ്യത്തിലേക്ക് പോകുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി മേധാവിയുമായ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് വരെ നിതീഷ് ബിജെപിയോടൊപ്പം തുടരും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയോടെ മറ്റൊരു പാർട്ടിയിലേക്ക് മാറുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. ബിഹാറിൽ അധികാരത്തിൽ തുടരാൻ നിതീഷിന് കഴിയില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

"നവംബർ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ ഒഴികെ ആരും ബിഹാർ മുഖ്യമന്ത്രിയാകാം. ഏത് സഖ്യത്തിൽ ചേർന്നാലും തുടർച്ചയായി അഞ്ചാം തവണയും അധികാരത്തിൽ തുടരാൻ നിതീഷിന് കഴിയില്ല. നിങ്ങൾക്ക് ഞാൻ ഇതെല്ലം രേഖാമൂലം എഴുതിത്തരാം. ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ ഞാൻ രാഷ്ട്രീയ പ്രചാരണം ഉപേക്ഷിക്കും," പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.

നിതീഷ് കുമാറിന്റെ ജനപ്രീതി കുറയുന്നതിനാൽ നിതീഷിനെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിൽ ബിജെപിക്ക് ആശങ്കയുണ്ട്. പ്രഖ്യാപനം നടത്തിയാൽ ബിജെപിക്ക് വിജയിക്കാൻ പ്രയാസമായിരിക്കും, പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യസത്തെ തുടർന്ന് 2020 ൽ നിതീഷ് കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.


TAGS :

Next Story