Quantcast

യുപിയില്‍ ഗര്‍ഭിണിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍

അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 Sept 2023 10:25 AM IST

woman set on fire
X

പ്രതീകാത്മക ചിത്രം

ഹാപൂർ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ഗര്‍ഭിണിയായ 23 കാരിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവാദ ഖുർദ് ഗ്രാമത്തിലാണ് സംഭവം. അവിവാഹിതയായ യുവതി അതേ ഗ്രാമത്തിലെ യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു.ഇതറിഞ്ഞ വീട്ടുകാർ രോഷാകുലരായി.വ്യാഴാഴ്ച യുവതിയുടെ സഹോദരനും ചേർന്ന് അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു.

TAGS :

Next Story