Quantcast

ജനാധിപത്യത്തിന്റെ ശത്രു കുടുംബ രാഷ്ട്രീയമാണെന്ന് നരേന്ദ്രമോദി

'നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പോരാടിയത് കുടുംബ രാഷ്ട്രീയത്തിനെതിരെ'

MediaOne Logo

Web Desk

  • Published:

    6 April 2022 12:14 PM IST

ജനാധിപത്യത്തിന്റെ ശത്രു കുടുംബ രാഷ്ട്രീയമാണെന്ന്   നരേന്ദ്രമോദി
X

ജനാധിപത്യത്തിന്റെ ശത്രു കുടുംബ രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'കുടുംബ രാഷ്ട്രീയത്തിൽ മുന്നോട്ട് പോകുന്ന പാർട്ടികൾ ഭരണഘടനയെ വിലമതിക്കുന്നില്ല.നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പോരാടിയത് കുടുംബ രാഷ്ട്രീയത്തിനെതിരെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹയിൽ നടക്കുന്ന ബിജെപി സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെയും യുവജനങ്ങളേയും പാരമ്പര്യ രാഷ്ട്രീയം പിന്നോട്ടടിച്ചു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തിയത് വലിയ നേട്ടമാണെന്നും ജനങ്ങൾ ബിജെപി സർക്കാരുകളിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. കോവിഡ് മഹാമാരികാലത്തും 30 ലക്ഷം കോടിയുടെ കയറ്റുമതി നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story