Quantcast

പ്രധാനമന്ത്രിയുടെ സന്ദർശനം; പഞ്ചാബിൽ കർഷക നേതാക്കൾ വീട്ടുതടങ്കലിൽ

നേരത്തേ പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയിൽപ്പെട്ട പശ്ചാത്തലം കൂടിപരിഗണിച്ചാണ് ഇന്ന് പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Feb 2022 6:55 AM GMT

പ്രധാനമന്ത്രിയുടെ സന്ദർശനം; പഞ്ചാബിൽ കർഷക നേതാക്കൾ വീട്ടുതടങ്കലിൽ
X

പഞ്ചാബിൽ കർഷക നേതാക്കൾ വീട്ടുതടങ്കലിൽ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായാണ് കര്‍ഷക നേതാക്കളെ കരുതൽ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തുന്നത്. മോദിയുടെ നേതൃത്വത്തില്‍ റാലിയുള്‍പ്പടെയുള്ള പരിപാടികള്‍ പഞ്ചാബില്‍ ബി.ജെ.പി നേതൃത്വം ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഞ്ചാബിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത്. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയമായതുകൊണ്ടാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി.

നേരത്തേ പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയിൽപ്പെട്ട പശ്ചാത്തലം കൂടിപരിഗണിച്ചാണ് ഇന്ന് പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്നത്. ഫിറോസ്‍പൂരിവ്‍ കർഷകർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് 20 മിനിറ്റോളം പ്രധാനമന്ത്രി മേൽപാലത്തിൽ കുടുങ്ങിയിരുന്നു. പ്രതിഷേധം അയയാതെ വന്നതോടെ ഒടുവില്‍ പരിപാടി റദ്ദാക്കി മോദിക്ക് ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

TAGS :

Next Story