Quantcast

പൂനെയിൽ ജീവപര്യന്തം തടവുകാരൻ ജയിൽ ചാടി: കണ്ടെത്താനാകാതെ പൊലീസ്

കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ് റേഷൻ ഡ്യൂട്ടിക്കിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    21 Nov 2023 11:13 AM GMT

pune yerwada jail
X

മഹാരാഷ്ട്രയിലെ പൂനെ യെരവാഡ സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു. ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. കൊലപാതകം, ആയുധ നിയമം എന്നീ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്ന ആശിഷ് ജാദവ് എന്നയാളാണ് രക്ഷപെട്ടത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ടതെന്ന് യെരവാഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആശിഷ് ജാദവിന് തുറന്ന ജയിലിൽ റേഷൻ വകുപ്പിലായിരുന്നു ഡ്യൂട്ടി. തടവുകാരുടെ പേര് വിളിക്കുന്നതിനിടെ ഇയാളെ ബാരക്കിൽ കണ്ടെത്താനാകാതെ വന്നപ്പോഴാണ് രക്ഷപെട്ട വിവരം അറിയുന്നത്.

ഐപിസി 224 പ്രകാരം ആശിഷ് ജാദവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

TAGS :

Next Story