ഭാരത് ജോഡോ യാത്രക്കൊപ്പം പ്രിയങ്കയും

ഇന്നലെ രാത്രി മധ്യപ്രദേശിൽ എത്തിയ പ്രിയങ്ക ഗാന്ധി പി സി സി നേതാക്കളുമായും ഭാരത് ജോ ഡോ യാത്രികരുമായും കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Updated:

    2022-11-24 02:07:27.0

Published:

24 Nov 2022 1:57 AM GMT

ഭാരത് ജോഡോ യാത്രക്കൊപ്പം പ്രിയങ്കയും
X

ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഝിരിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നാല് ദിവസം പ്രിയങ്ക ഗാന്ധി പദയാത്രക്കൊപ്പം തുടരും. ആദ്യമായാണ് പ്രിയങ്ക ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. മധ്യപ്രദേശിൽ എത്തിയ പ്രിയങ്ക ഗാന്ധി പി സി സി നേതാക്കളുമായും ഭാരത് ജോ ഡോ യാത്രികരുമായും കൂടിക്കാഴ്ച നടത്തി.

രാജസ്ഥാനിലെ ഉൾപാർട്ടി തർക്കം യാത്രയുടെ ശോഭ കെടുത്തരുതെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെലോട്ടിനെ മാറ്റിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്ന പ്രസ്താവന തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര വിജയകരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രി പദ ചർച്ചയെ ഭാരത് ജോഡോയുമായി ബന്ധിപ്പിക്കേണ്ടതില്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും' സച്ചിൻ പൈലറ്റ് പ്രതികരിച്ചു.

മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ കൊണ്ടുവന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഗുജ്ജർ നേതാവ് വിജയ് സിങ് ബെൻസ്‌ല പറഞ്ഞിരുന്നു. അടുത്ത ആഴ്ചയാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തുക.

TAGS :

Next Story