Quantcast

കുട്ടികളടക്കമുള്ളവരുടെ കൂട്ട മരണം: യുപി സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

''ആശുപത്രികളിലെ അവസ്ഥ നോക്കൂ, ഇതാണോ നമ്പർ വൺ ചികിത്സാ സൗകര്യം?''

MediaOne Logo

Web Desk

  • Updated:

    2021-09-02 08:10:26.0

Published:

2 Sep 2021 7:21 AM GMT

കുട്ടികളടക്കമുള്ളവരുടെ കൂട്ട മരണം: യുപി സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
X

ന്യൂഡൽഹി: ''ആശുപത്രികളിലെ അവസ്ഥ നോക്കൂ, ഇതാണോ നമ്പർ വൺ ചികിത്സാ സൗകര്യം?'' യുപിയിൽ പകർച്ചപ്പനി വ്യാപിച്ച ഫിറോസാബാദടക്കമുള്ള ജില്ലകളിൽ ഇഷ്ടികത്തറയിലാണ് രോഗികൾക്ക് ചികിത്സ നൽകുന്നതെന്ന വാർത്ത ട്വിറ്ററിൽ പങ്ക്‌വെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു.

പനി ബാധിതരായ കുട്ടികളടക്കമുള്ള നിരവധി പേർ മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിലാണ് യുപി സർക്കാറിനെ പ്രിയങ്ക വിമർശിച്ചത്. ഉത്തർപ്രദേശിലെ ഫിറോസാബാദ്, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികളടക്കം നൂറുപേർ മരണപ്പെട്ട വാർത്ത വേദനാജനകമാണ്. ആരോഗ്യ രംഗം ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ ഉചിത നടപടികൾ എടുത്തില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഫിറോസാബാദിലെ ചീഫ് മെഡിക്കൽ ഓഫിസറെ ബുധനാഴ്ച യുപി സർക്കാർ സ്ഥലം മാറ്റിയിരുന്നു. അവിടെ പനി ബാധിച്ച് മരണപ്പെട്ട 41 പേരിൽ കൂടുതലും കുട്ടികളായിരുന്നു. അസുഖം ഡെങ്കിപ്പനിയോ വൈറൽപ്പനിയോ ആണെന്നാണ് സംശയിക്കുന്നത്.

Next Story