Quantcast

'കിഷോരി ഭയ്യ, നിങ്ങൾ ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'; സ്മൃതി ഇറാനിയെ വീഴ്ത്തിയ കെ.എൽ ശർമയെ അഭിനന്ദിച്ച് പ്രിയങ്കാ ഗാന്ധി

രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ.

MediaOne Logo

Web Desk

  • Published:

    4 Jun 2024 2:36 PM IST

Priyanka Gandhi congratulated KL Sharma
X

ന്യൂഡൽഹി: അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തോൽപ്പിച്ച കിഷോരി ലാൽ ശർമയെ അഭിനന്ദിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

''കിഷോരി ഭയ്യ, എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല, നിങ്ങൾ വിജയിക്കുമെന്ന് തുടക്കം മുതൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങളെയും അമേഠിയിലെ എന്റെ സഹോദരീ സഹോദരൻമാരെയും ഞാൻ ഹൃദംഗമമായി അഭിനന്ദിക്കുന്നു''-പ്രിയങ്ക ട്വീറ്റ് ചെയ്തു.

അമേഠിയിൽ കിഷോരി ലാൽ ശർമ 91, 578 വോട്ടിന് ലീഡ് ചെയ്യുകയാണ്. രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ. അമേഠിയിൽനിന്ന് രാഹുൽ പേടിച്ചോടിയെന്ന് പറഞ്ഞ സ്മൃതി ഇറാനി കിഷോരി ലാലിനെ ഗാന്ധി കുടുംബത്തിന്റെ പാവയെന്നാണ് പരിഹസിച്ചിരുന്നത്. ഇതിനെല്ലാം മറുപടിയായിരിക്കുകയാണ് കോൺഗ്രസിന്റെ വിജയം.

TAGS :

Next Story