Quantcast

'ഹിന്ദു, ഹിന്ദുത്വ' വിവാദം; രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്ക

'നാടിന്റെ വികസനത്തിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. എന്നാൽ കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്ന തിരക്കിലാണ്'

MediaOne Logo

Web Desk

  • Updated:

    2021-12-19 15:03:02.0

Published:

19 Dec 2021 1:33 PM GMT

ഹിന്ദു, ഹിന്ദുത്വ വിവാദം; രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്ക
X

ഹിന്ദു, ഹിന്ദുത്വ വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ന്യായീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സത്യസന്ധതയും സ്‌നേഹവുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. ഈ വ്യത്യാസമാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക നടത്തിയത്. ബിജെപിയും ആർഎസ്എസും മതം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അവർ സത്യത്തിന്റെയോ നീതിയുടേയോ വഴിയിലല്ല. നാടിന്റെ വികസനത്തിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. എന്നാൽ കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്ന തിരക്കിലാണ്-പ്രിയങ്ക ചൂണ്ടിക്കാട്ടി

അതിനിടെ രാഹുൽ ഗാന്ധി തന്റെ ഹിന്ദു, ഹിന്ദുത്വ വാദം വീണ്ടും ആവർത്തിച്ചു. ഹിന്ദുത്വവാദിയെ ഗംഗയിൽ ഒറ്റക്ക് സ്‌നാനം ചെയ്യുന്നവൻ എന്ന് വിശേഷിപ്പിക്കാം. എന്നാൽ യഥാർത്ഥ ഹിന്ദു ആയിരങ്ങളെ കൂടെ കൊണ്ടുപോകുന്നവനാണ്-ശനിയാഴ്ച അമേത്തിയിലെ ജഗദീഷ്പൂരിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു.

''ഒരു ഹിന്ദുത്വവാദി ഗംഗയിൽ ഒറ്റക്ക് സ്‌നാനം ചെയ്യും, അതേസമയം ഒരു ഹിന്ദു ആയിരങ്ങളെ കൂടെ കൊണ്ടുപോവും. നരേന്ദ്ര മോദി പറയുന്നത് അദ്ദേഹം ഒരു ഹിന്ദുവാണെന്നാണ്. പക്ഷെ അദ്ദേഹം എപ്പോഴാണ് വാക്ക് പാലിച്ചിട്ടുള്ളത്. രണ്ടുകോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം പറഞ്ഞു, എവിടെയാണ് അദ്ദേഹം ജോലി കൊടുത്തത്? സത്യം പറയുന്നവനാണ് യഥാർത്ഥ ഹിന്ദു. അവർ ഒരിക്കലും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കില്ല''-രാഹുൽ പറഞ്ഞു.

TAGS :

Next Story