Quantcast

10 വർഷത്തിനുശേഷം ജയിൽ മോചിതനായി പ്രഫ. ജി.എൻ. സായിബാബ

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഇദ്ദേഹത്തെ ബോംബെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 March 2024 7:52 AM GMT

gn saibaba released from jail
X

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ കുറ്റവിമുക്തനായ പ്രഫ.ജി.എൻ. സായിബാബ ജയിൽ മോചിതനായി. നാഗ്പൂർ സെൻട്രൽ ജയിലിൽനിന്നും പത്തുവർഷത്തിനുശേഷമാണ് ഇദ്ദേഹം മോചിതനാകുന്നത്.

ജയിലിനു പുറത്ത് ബന്ധുക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്റർനെറ്റിൽനിന്ന് കമ്യൂണിസ്റ്റ്, നക്സൽ സാഹിത്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ആ തത്വചിന്തകളോട് അനുഭാവം പുലർത്തുന്നതോ യു.എ.പി.എ പ്രകാരമുള്ള കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈകോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്.

ജീ​​വ​​പ​​ര്യ​​ന്തം ശിക്ഷ ല​​ഭി​​ച്ച സാ​​യി​​ബാ​​ബ​​യും മ​​റ്റു നാ​​ലു​​പേ​​രും 10 വ​​ർ​​ഷം ശി​​ക്ഷ ല​​ഭി​​ച്ച ഒ​​രാ​​ളും ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ പു​​ന​​ർ​​വാ​​ദം കേ​​ട്ടാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. യു.എ.പി.എയുടെ 13, 20, 39 വകുപ്പുകളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളായ അക്രമം, തീവ്രവാദം തുടങ്ങിയവയുമായി പ്രതികളെ ബന്ധിപ്പിക്കാൻ സാഹിത്യത്തിന് പുറമേ തെളിവുകൾ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വി​​ധി​​ക്കെ​​തി​​രെ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി​​യ​​താ​​യി അ​​റി​​യി​​ച്ചും അ​​പ്പീ​​ൽ തീ​​ർ​​പ്പാ​​ക്കും​​വ​​രെ വി​​ധി സ്​​​റ്റേ ചെ​​യ്യ​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ടും മ​​ഹാ​​രാ​​ഷ്ട്ര സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി​​യും നാ​​ഗ്​​​പൂ​​ർ ബെ​​ഞ്ച്​ ത​​ള്ളി. ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​നോ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നോ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ല. പ്ര​തി​ക​ളി​ൽ​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ത് നി​യ​മാ​നു​സൃ​ത​മ​ല്ല. അ​തു​വ​ഴി മു​ഴു​വ​ൻ വി​ചാ​ര​ണ​യും അ​സാ​ധു​വാ​ണെ​ന്നും കോ​ട​തി വ്യക്തമാക്കി.

2022 ഒ​ക്ടോ​ബ​ർ 14ന് ​ജ​സ്റ്റി​സ്​ രോ​ഹി​ത്​ ദേ​വ്​ അ​ധ്യ​ക്ഷ​നാ​യ മ​റ്റൊ​രു ബെ​ഞ്ച് സാ​യി​ബാ​ബ​യ​ട​ക്കം അ​ഞ്ചു​പേ​രെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന്റെ അ​പ്പീ​ലി​ൽ 24 മ​ണി​ക്കൂ​റി​ന​കം പ്ര​ത്യേ​ക സി​റ്റി​ങ് ന​ട​ത്തി സു​പ്രീം​കോ​ട​തി ആ ​വി​ധി മ​ര​വി​പ്പി​ച്ചു. പി​ന്നീ​ട് സാ​യി​ബാ​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​നും മ​ഹാ​രാ​ഷ്ട്ര​യും സ​മ​വാ​യ​ത്തി​ലെ​ത്തി​യ​തോ​ടെ പു​തു​താ​യി വാ​ദം കേ​ൾ​ക്കാ​ൻ നി​ല​വി​ലെ ബെ​ഞ്ചി​ന് വി​ടു​ക​യാ​യി​രു​ന്നു. 90 ശ​ത​മാ​നം അം​ഗ​പ​രി​മി​തി​യെ തു​ട​ർ​ന്ന് വീ​ൽ​ചെ​യ​റി​ലാ​യ സാ​യി​ബാ​ബ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

സാ​യി​ബാ​ബ​യും മ​റ്റു​ള്ള​വ​രും സി.​പി.​ഐ (മാ​വോ​യി​സ്റ്റ്), റെ​വ​ല്യൂ​ഷ​ന​റി ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​ അം​ഗ​ങ്ങ​ളാ​ണെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​വോ​വാ​ദി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശം പെ​ൻ​ഡ്രൈ​വി​ലാ​ക്കി കൊ​ടു​ത്തു​വി​ട്ടെ​ന്നു​മാ​ണ്​ കേ​സ്. രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്യ​ല​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക്​ യു.​എ.​പി.​എ ചു​മ​ത്തി​യാ​യി​രു​ന്നു ഇവരെ അറസ്റ്റ് ചെയ്തത്. 2014 മെയ് ഒമ്പതിനാണ് സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇദ്ദേഹത്തെ യൂനിവേഴ്സിറ്റി സസ്​പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

TAGS :

Next Story