Quantcast

പ്രവാചക നിന്ദ: പ്രശ്‌നം തീർക്കാൻ വഴികൾ തേടി ബിജെപി; മാപ്പ് പറയാതെ കേന്ദ്ര സർക്കാർ

വ്യാപാര ബന്ധത്തെയും ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം നിലനിർത്തിയും പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Jun 2022 1:30 AM GMT

പ്രവാചക നിന്ദ: പ്രശ്‌നം തീർക്കാൻ വഴികൾ തേടി ബിജെപി; മാപ്പ് പറയാതെ കേന്ദ്ര സർക്കാർ
X

ഡൽഹി: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ഥിതി ഗതികൾ നിരീക്ഷിച്ച ശേഷം തുടർനടപടി എടുക്കാമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. വ്യാപാര ബന്ധത്തെയും ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം നിലനിർത്തിയും പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേ സമയം, മാപ്പ് ആവശ്യം കൂടുതൽ പാർട്ടികൾ ഉയർത്താതിരിക്കുന്നത് സർക്കാരിന് ആശ്വാസമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാചക നിന്ദ വിഷയത്തിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ പിൻവലിയുകയാണ്. ജെബി മേത്തർ ഉൾപ്പെടെ ചുരുക്കം ചില എം.പിമാർ മാത്രമാണ് മാപ്പ് ആവശ്യം ഉയർത്തുന്നത്. ബി.ജെ.പിയും സർക്കാരും രണ്ടാണെന്നും ബി.ജെ.പി ഉയർത്തിയ പാപഭാരം സർക്കാർ ചുമക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നുപൂർ ശർമ്മയുടെ പേര് പോലും പരാമർശിക്കാതെയാണ് രാഹുൽ ഗാന്ധി മിക്കസ്ഥലത്തും പ്രസ്താവന നടത്തിയത്.

നുപൂറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണം മുതിർന്ന കോൺഗ്രസ് പ്രവർത്തകർ നേരിട്ട് ഏറ്റെടുത്തിട്ടില്ല. വിദേശ നാണ്യം നേടിനൽകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അറബ് രാജ്യങ്ങൾ. അറബ് രാജ്യങ്ങൾ അപലപിച്ചതിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ മാപ്പ് ആവശ്യവുമായി രംഗത്ത് വന്നിരുന്നു. തെറ്റ് ചെയ്തത് ബി.ജെ.പി നേതാക്കൾ ആയതിനാൽ മോദിയാല്ല മറിച്ചു, ജെപി നദ്ധയാണ് മാപ്പ് പറയേണ്ടതെന്ന് ഭൂരിഭാഗം പ്രതിപക്ഷ കക്ഷികളും ചൂണ്ടികാട്ടുന്നത്.

TAGS :

Next Story