Quantcast

1991ലെ ആരാധനാലയങ്ങളുടെ സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം: എം.പി അബ്ദുസ്സമദ് സമദാനി

'നിയമത്തിന്റെ ലംഘനം രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരവും മതേതരവുമായ അവകാശങ്ങളുടെ ലംഘനമായിത്തീരും'

MediaOne Logo

Web Desk

  • Published:

    6 Feb 2024 11:41 AM GMT

Protection of Places of Worship Act 1991 should be ensured: MP Abdussamad Samadani
X

ന്യൂഡൽഹി: ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി 1991ൽ പാർലിമെന്റ് പാസാക്കിയ നിയമം പാലിക്കാനും അത് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഈ നിയമത്തിന്റെ ലംഘനം രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരവും മതേതരവുമായ അവകാശങ്ങളുടെ ലംഘനമായിത്തീരും. ആ അവകാശങ്ങൾ ഒരു ജനവിഭാഗത്തിനും നിഷേധിക്കപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് 377-ാം വകുപ്പ് പ്രകാരം വിഷയം സഭയിൽ ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങളുടെ സുരക്ഷ അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് രാജ്യത്ത് ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ആരാധനാലയങ്ങൾക്കുമേൽ തീർത്തും അന്യായവും നിയമവിരുദ്ധവുമായ അവകാശവാദങ്ങളുന്നയിച്ച് രാജ്യത്ത് സാമൂഹികസമാധാനവും സമുദായമൈത്രിയും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കടുത്ത നിയമലംഘനമാണിത്. ഇന്ത്യയിലെ ആരാധനാലയങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള സ്വഭാവം അതേപടി നിലനിർത്തുന്ന, പാർലമെന്റിന്റെ അതിനിർണായകമായ നിയമത്തിന്റെ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ. അതിനാൽ ഈ നീക്കങ്ങളെ കേന്ദ്രസർക്കാർ ഇടപെട്ട് തടയണമെന്നും പാർലിമെന്റിന്റെ തീരുമാനത്തെ മുറുകെ പിടിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.

TAGS :

Next Story